തൃശ്ശൂർ: കോവിഡ് ചികിത്സയ്ക്കായി കൊച്ചി ആസ്ഥാനമായ പി.എൻ.ബി. വെസ്പർ വികസിപ്പിച്ച രാസമൂലകത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ അനുമതി നൽകിയതായി കമ്പനി എം. ഡി. അറിയിച്ചു. മൂന്നുമാസത്തിനകം പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ നിർമാണ- വിപണനാനുമതി ലഭിക്കും.

പി.എൻ.ബി.-001 എന്നുപേരിട്ടിരിക്കുന്ന മൂലകത്തിനാണിപ്പോൾ അനുമതി കിട്ടിയത്. മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് പ്രധാനപ്പെട്ട മൂന്നുഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ നാമമാത്രമായിരിക്കും പരീക്ഷണം. ഇതിൽ വിജയിച്ചാൽ മാത്രമാണ് കൂടുതൽ പേരിലേക്കുള്ള ഘട്ടത്തിന് അനുമതി കിട്ടൂ. സെപ്റ്റംബറോടെ ഇതിന്റെ ഫലങ്ങൾ സമർപ്പിക്കാനാവുമെന്ന് കമ്പനി എം.ഡി. പി.എൻ. ബാലറാം അവകാശപ്പെട്ടു.