കൊച്ചി: കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച കൊച്ചിയിലെത്തും. കൊച്ചി കപ്പൽശാലയിൽ തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ നിർമാണപുരോഗതി അവലോകനംചെയ്യുന്നതിനാണ് എത്തുന്നത്. രണ്ടുദിവസം കൊച്ചിയിലുണ്ടാകും.

വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി കപ്പൽനിർമാണശാല സന്ദർശിക്കുന്നത്. നാവികസേനാമേധാവി അഡ്മിറൽ കരംബീർ സിങ്ങും ഒപ്പമുണ്ടാവും.