മലപ്പുറം: സിനിമ സെൻസർ ബോർഡിന്റെ തീരുമാനത്തിനുമുകളിൽ കേന്ദ്രസർക്കാരിനു പ്രത്യേകാധികാരം നൽകാനുള്ള നീക്കം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നു യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭേദഗതിബിൽ നടപ്പാക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

നിയമഭേദഗതി നടപ്പിലായാൽ സെൻസർബോർഡ് നോക്കുകുത്തിയാകും. രാജ്യസുരക്ഷയുടെ പേരിൽ വിമർശനങ്ങൾക്കു തടയിടാനുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് തന്ത്രമാണ് ഈ നിയമഭേദഗതിയെന്നു യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷണനും ജനറൽസെക്രട്ടറി ഇ.എം. സതീശനും പ്രസ്താവനയിൽ പറഞ്ഞു.