കണ്ണൂർ: മിനിമം വേതന ഉപദേശകസമിതിയുടെ ഉപസമിതി കണ്ണൂർ, കാസർകോട് ജില്ലകളിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾക്കായി ചൊവ്വാഴ്ച നടത്താനിരുന്ന തെളിവെടുപ്പ് യോഗം മാറ്റി. ആയുർവേദം, ഹോമിയോ, ഡെന്റൽ, പാരമ്പര്യ ചികിത്സ, സിദ്ധ, യുനാനി, മർമ വിഭാഗങ്ങൾ, ആസ്പത്രിയോടൊപ്പമല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലബോറട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ തുടങ്ങിയവയിലെ ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട യോഗമാണിത്.