കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ കസ്റ്റമർ കെയർ സെന്ററുകളിലും 24 മുതൽ 26 വരെ ബി.എസ്.എൻ.എൽ. മേള സംഘടിപ്പിക്കും. മേളയുടെ ഭാഗമായി 4ജി സിം സൗജന്യമായി ലഭിക്കും. അതിവേഗ ഇന്റർനെറ്റ് സർവീസായ ഭാരത് ഫൈബർ കണക്ഷൻ റജിസ്ട്രേഷനും നടത്താം. ഭാരത് ഫൈബർ കണക്ഷൻ രജിസ്റ്റർ ചെയ്യുന്നവർക്ക് 75 രൂപ സൗജന്യ റീചാർജോടെ ഒരു സിം ലഭിക്കും. ഇതിനായി ഒരു ഫോട്ടോയും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.