തിരുവനന്തപുരം: എൻ.ഡി.എ.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൈക്കാട് പാർട്ടിയുടെ ആസ്ഥാനത്തിനു സമീപം.

കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് അധ്യക്ഷനായി.

കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ.അശ്വത്ഥ് നാരായൺ, കർണാടക ചീഫ് വിപ്പ് വി.സുനിൽകുമാർ എം.എൽ.എ., കുമ്മനം രാജശേഖരൻ, എൻ.ഡി.എ. കൺവീനർ തുഷാർ വെള്ളാപ്പള്ളി, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യു, കേരള കോൺഗ്രസ് ചെയർമാൻ പി.സി.തോമസ്, കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, എൽ.ജെ.പി. സംസ്ഥാന പ്രസിഡന്റ് മെഹബൂബ്, ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് തുവി വി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.