: മംഗലാപുരത്തിനടുത്തുള്ള തലപ്പാടിയിൽ സൗജന്യമായി ആർ.ടി.പി.സി.ആർ. പരിശോധന നടത്തുമെന്ന് കർണാടക ആരോഗ്യ വിഭാഗം അറിയിച്ചു. ഇങ്ങനെയിരിക്കേ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉള്ളവരെ മാത്രമേ കേരളത്തിൽനിന്ന് പ്രവേശിപ്പിക്കുകയുള്ളൂവെന്ന നിർദേശത്തെ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. തർക്കവും പ്രതിഷേധവും അനാവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച ഇവിടെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ 325 പേരാണ് സ്രവം നൽകിയത്. ചൊവ്വാഴ്ച 287 പേരും പരിശോധനയ്ക്കെത്തി. ഇവിടെ പരിശോധനയ്ക്കെത്തിയ എല്ലാവരുടെയും മൊബൈൽ നമ്പറിൽ എസ്.ആർ.എഫ്.ഐഡിയുണ്ട്. കോവിഡ് പരിശോധന റിപ്പോർട്ട് വരുംവരെ അവർക്ക് ഈ ഐ.ഡി. വെച്ച് കർണാടകത്തിലേക്ക് പ്രവേശിക്കാം. റിപ്പോർട്ട് വന്നാൽ അതു കാണിച്ചാൽ മതിയെന്ന് അതിർത്തിയിൽ ചുമതലയുള്ള മംഗളൂരു താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. സുജയ് ‘മാതൃഭൂമി’യോട് പറഞ്ഞു.