പഴയങ്ങാടി: ക്ഷേത്രകലാ അക്കാദമിയുടെ 2019-20 വർഷത്തെ അവാർഡുകൾ വിതരണം ചെയ്തു. മാടായി ബാങ്ക് പി.സി.സി. ഹാളിൽ നടന്ന പുരസ്കാരദാനച്ചടങ്ങ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എൽ.എ. പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ.എച്ച്.സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണസമിതി അംഗങ്ങളായ ചെറുതാഴം ചന്ദ്രൻ, സി.കെ.രവീന്ദ്രവർമ രാജ, സംഘാടക സമിതി ചെയർമാൻ കെ.പദ്‌മനാഭൻ, ഫോക്‌ലോർ അക്കാദമി ജനറൽ കോ ഓർഡിനേറ്റർ എ.വി.അജയകുമാർ, അവാർഡ് ജേതാക്കളായ മേതിൽ ദേവിക, സ്വാമി കൃഷ്ണാനന്ദഭാരതി, സദനം ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.