തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറായി ഡോ. കെ.എസ്.അനിൽകുമാർ ചുമതലയേറ്റു. 24 വർഷത്തെ കോളേജ് അധ്യാപനപരിചയമുള്ള ഡോ. അനിൽകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ കോളേജുകളിൽ പ്രിൻസിപ്പൽ ആയിരുന്നു. കേരള സർവകലാശാലയിൽനിന്ന്‌ എം.ടെക്കും പിഎച്ച്.ഡി.യും നേടി. സംസ്ഥാന ഐ.ടി. മിഷൻ ഇ-ഗവേൺസ് മേധാവി, ഇ-ഗവൺമെന്റ് പ്രൊക്യുർമെന്റ് പ്രോജക്ട് നോഡൽ ഓഫീസർ എന്നീനിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഐ.ടി. മിഷൻ മേധാവിയായും ശബരിമല പിൽഗ്രിം മാനേജ്‌മെന്റ് സിസ്റ്റം നോഡൽ ഓഫീസറായും അധിക ചുമതല വഹിക്കുന്നു. രണ്ടുതവണ കേരള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമായിരുന്നു.