തിരുവനന്തപുരം: കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള സംസ്ഥാനപാത വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട്‌ (കെ.എസ്.ടി.പി.) കേരള പോലീസിന്‌ പത്ത് വാഹനങ്ങൾ കൈമാറി.

പദ്ധതിപ്രദേശം ഉൾപ്പെടുന്ന പോത്തൻകോട്, വെഞ്ഞാറമൂട്‌, കിളിമാനൂർ, ചടയമംഗലം, പുത്തൂർ, ഏനാത്ത് എന്നീ പോലീസ് സ്റ്റേഷനുകൾക്ക് ആറ് കാറുകളും കഴക്കൂട്ടം, കിളിമാനൂർ, കൊട്ടാരക്കര, അടൂർ പോലീസ് സ്റ്റേഷനുകൾക്ക് നാല്‌ മോട്ടോർസൈക്കിളുമാണ് അനുവദിച്ചത്. ട്രാഫിക്‌കോൺ, ഫ്ളഡ്‌ലൈറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ബ്രീത്ത് ആൽക്കോമീറ്റർ, ഹാൻഡ്‌ഹെൽഡ് റേഡിയോ, ബോഡി ക്യാമറ, ലേസർസ്പീഡ് വീഡിയോ ക്യാമറ തുടങ്ങി റോഡരികിലെ ഡ്യൂട്ടിക്ക്‌ ആവശ്യമായ അനുബന്ധ ഉപകരണങ്ങളും ഇതൊടൊപ്പം നൽകിയിട്ടുണ്ട്.