തിരുവനന്തപുരം: സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു.

സർവവിജ്ഞാനകോശം വാല്യങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങൾ ഹ്രസ്വമായ അവലോകനത്തോടൊപ്പം ഈ പോർട്ടലിൽ ലഭ്യമാണ്. ലേഖനത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിശോധിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാർക്ക് ഇൻസ്റ്റിറ്റ്യൂട്ടുമായി സംവദിക്കാനുള്ള അവസരവും encydlopedia.kerala.gov.in എന്ന വെബ്‌പോർട്ടലിൽ ലഭ്യമാണ്.

പോർട്ടലിന്റെ ഉദ്ഘാടനം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ ജെറോമിക് ജോർജ് നിർവഹിച്ചു. സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. എ.ആർ.രാജൻ അധ്യക്ഷനായി.