പട്ടാമ്പി: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷനേതാവിന്റെ വിശ്വസ്യതയാണ്‌ നഷ്ടമായതെന്ന്‌ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. 5000 കോടി രൂപ കൈക്കൂലി വാങ്ങിച്ചെന്നാണ് പ്രതിപക്ഷനേതാവ് ആദ്യം ആരോപിച്ചത്. പിന്നീട് 5000 കോടിയുടെ അഴിമതിയെന്ന് പറഞ്ഞു. അഴിമതിയെന്നു പറഞ്ഞിട്ടില്ലെന്നാണ് ഏറ്റവുമൊടുവിൽ പറഞ്ഞത്. കമ്പനികളുമായി ധാരണാപത്രം ഒപ്പിടൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. ധാരണാപത്രം കരാറല്ല. പിശകുണ്ടെങ്കിൽ പിൻവലിക്കുകയുംചെയ്യും. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് ഒരു കോട്ടവും തട്ടിയില്ല.

വാളയാർ കുട്ടികളുടെ അമ്മയെ സഹായിക്കുന്ന നിലപാടാണ് ഇതുവരെ എടുത്തിട്ടുള്ളതെന്നും എ. വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.