തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ (എഫ്.കെ.എച്ച്.എ.) ആരോഗ്യവകുപ്പിന് അഞ്ച് ആംബുലൻസുകൾ കൈമാറി. ആധുനിക സംവിധാനങ്ങൾ ഒരുക്കിയ സി.ടൈപ്പ് എ.സി. ആംബുലൻസുകളുടെ താക്കോൽ മന്ത്രി മുഹമ്മദ് റിയാസ് മന്ത്രി വീണാ ജോർജിനു കൈമാറി. എഫ്.കെ.എച്ച്.എ. പ്രസിഡന്റ് വി.സുനിൽകുമാർ അധ്യക്ഷനായി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു, എഫ്.കെ.എച്ച്.എ. ജനറൽ സെക്രട്ടറി സ്‌ക്വാഡ്രൺ ലീഡർ കെ.ബി.പദ്മദാസ്, ട്രഷറർ ബിനോയ് ജോസഫ്, ഭാരവാഹികളായ എം.കെ.ബിജു, ആർ.തുളസി എന്നിവർ പങ്കെടുത്തു. മന്ത്രിമാർ ചേർന്ന് ആംബുലൻസുകളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.