തിരുവനന്തപുരം: മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ കെ.പ്രഭാകരന്റെ ’അടർക്കളത്തിലെ അതികായന്മാർ’ എന്ന പുസ്തകം സ്പീക്കർ എം.ബി.രാജേഷ് മന്ത്രി കെ.രാജനു നൽകി പ്രകാശനം ചെയ്തു. വ്യക്തിപരമായ അനുഭവത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. വരുംതലമുറയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മന്ത്രി സി.ദിവാകരൻ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, എഴുത്തുകാരൻ പ്രൊഫ. എം.ചന്ദ്രബാബു, എസ്.ഹനീഫാ റാവുത്തർ, കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.