തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്‌/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക്‌ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ്‌ മുഖേന അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്കായി മെഡിക്കൽ ബോർഡിന്റെ ശാരീരിക പരിശോധന 23, 24 തീയതികളിൽ വിവിധ ഗവൺമെന്റ്‌ മെഡിക്കൽ കോളേജുകളിൽ നടത്തും. ആലപ്പുഴ, പാലക്കാട്‌ മെഡിക്കൽ കോളേജുകളിൽ 24നും മറ്റ്‌ ഗവ.മെഡിക്കൽ കോളേജുകളിൽ 23, 24 തീയതികളിലുമാണ്‌ പരിശോധന.

വിദ്യാർഥികൾ കാൻഡിഡേറ്റ്‌ പോർട്ടലിൽ നിന്നും ഡൗൺലോഡ്‌ ചെയ്‌തെടുത്ത അറിയിപ്പ്്‌ കത്ത്‌, പ്രൊഫോർമ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതം നിശ്ചിതസമയത്തു തന്നെ ബന്ധപ്പെട്ട മെഡിക്കൽ കോളേജുകളിൽ ഹാജരാകണം.