വളാഞ്ചേരി: കാടാമ്പുഴ ക്ഷേത്രത്തിൽ മുട്ടറുക്കുന്നതിന് 24 മുതൽ പുറമെനിന്നു കൊണ്ടുവരുന്ന നാളികേരങ്ങളും സ്വീകരിക്കുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഒന്നരവർഷമായി കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ വിശ്വാസികൾ മുട്ടറുക്കാനുള്ള നാളികേരം പുറത്തുനിന്നു കൊണ്ടുവരുന്നതിന് ദേവസ്വംബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരേ ഭക്തജനസംഘടനകൾ ദേവസ്വംബോർഡ് കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു.