കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രവർത്തനം തുടങ്ങിയിട്ട് 25 വർഷം പിന്നിടുന്നു. ഒരുവർഷത്തെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 24-ന് രാവിലെ 11-ന് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും. താവക്കരയിലെ സർവകലാശാലാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വിവിധ കർമപദ്ധതികളും സർവകലാശാലാഗീതം, ഓട്ടോമേറ്റഡ് ചോദ്യക്കടലാസ് സംവിധാനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്യും.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിക്കും. പരീക്ഷാ മൊബൈൽ ആപ്പ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, സ്പോർട്സ് സയൻസ്, ബയോ സയൻസ് വിഷയങ്ങളിലെ ജേണലുകൾ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടക്കും.