തിരുവനന്തപുരം: കമ്പനി/ബോർഡ്/കോർപ്പറേഷൻ സെക്യൂരിറ്റി ഗാർഡ്, മലിനീകരണ നിയന്ത്രണബോർഡിൽ എൽ.ഡി. ടൈപ്പിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ലൈബ്രേറിയൻ തുടങ്ങി 55 തസ്തികകളിേലക്ക് അപേക്ഷിക്കാനുള്ള അവസാനത്തീയതി പി.എസ്.സി. നീട്ടി. സെപ്റ്റംബർ 22 ആയിരുന്നത് സെപ്റ്റംബർ 29 വരെയാണ് നീട്ടിയത്.

പത്താംതലം പ്രാഥമിക പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിനാൽ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ സാങ്കേതിക തടസ്സം നേരിട്ടിരുന്നു. സെർവറിലെ തിരക്കുകാരണം പലർക്കും അപേക്ഷ അയക്കാനാകുന്നില്ലെന്ന് പരാതിയുണ്ടായി. അത് പരിഗണിച്ചാണ് തീയതി നീട്ടിയത്.