തിരുവനന്തപുരം: ഗ്രാമപ്പഞ്ചായത്തുകളിൽ മാലിന്യനിർമാർജനപ്രവർത്തനം ഊർജിതപ്പെടുത്താൻ പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾസെൽ ആരംഭിച്ചു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട പരാതികളിൽ ഗ്രാമപ്പഞ്ചായത്തുതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതികളും അവയുടെ ഫോട്ടോകളും ഉദ്യോഗസ്ഥരുടെ നമ്പറിൽ വാട്സാപ്പ് ചെയ്യാം.

ചുമതലക്കാർ

തിരുവനന്തപുരം, കൊല്ലം- സുഭാഷ്.എസ്, അക്കൗണ്ട്സ് ഓഫീസർ, 9446556795.

പത്തനംതിട്ട, ആലപ്പുഴ, വയനാട്- എസ്. ജോസ്നാമോൾ, പഞ്ചായത്ത് ജോയന്റ് ഡയറക്ടർ (വികസനം), 9496380419.

കോട്ടയം, ഇടുക്കി, എറണാകുളം- എം.പി. അജിത്ത് കുമാർ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ, 9447872703.

തൃശ്ശൂർ, പാലക്കാട്, കാസർകോട്: .ജി.ഹരികൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, 7907344705.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ- ബിനുൻ വാഹിദ്, ജോയന്റ് ഡയറക്ടർ (ഭരണം), 9447894655.