തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,19,594 സാംപിളുകൾ പരിശോധിച്ചു. 16.45 ആണ് രോഗവ്യാപനനിരക്ക്.

19,702 പേർ രോഗമുക്തി നേടി. ഇനിയുള്ള 1,61,026 കോവിഡ് രോഗികളിൽ 13.3 ശതമാനം പേർ മാത്രമാണ് ആശുപത്രികളിലുള്ളത്. 142 മരണം സ്ഥിരീകരിച്ചു. ആകെ മരണം 24,039 ആയി.

പ്രതിവാര രോഗവ്യാപന നിരക്ക്(ഡബ്യു.ഐ.പി.ആർ.) പത്തിനു മുകളിലുള്ള 422 തദ്ദേശഭരണ പ്രദേശങ്ങളിലായി 841 വാർഡുകളുണ്ട്. ഇവിടെ കർശനനിയന്ത്രണമുണ്ടാകും.

രോഗികൾ രോഗമുക്തർ

എറണാകുളം 2792 2000

തിരുവനന്തപുരം 2313 1911

തൃശ്ശൂർ 2266 2386

കോഴിക്കോട് 1753 2050

കോട്ടയം 1682 1236

മലപ്പുറം 1298 1572

ആലപ്പുഴ 1256 1270

കൊല്ലം 1225 1572

പാലക്കാട് 1135 1387

പത്തനംതിട്ട 1011 1043

കണ്ണൂർ 967 1253

ഇടുക്കി 927 815

വയനാട് 738 932

കാസർകോട് 312 275