തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 9361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 80,393 സാംപിളുകൾ പരിശോധിച്ചു. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ടി.പി.ആർ. 11.64.

ജില്ല രോഗികൾ രോഗമുക്തർ

എറണാകുളം 1552 1891

തിരുവനന്തപുരം 1214 1309

കൊല്ലം 1013 532

തൃശ്ശൂർ 910 1121

കോട്ടയം 731 491

കോഴിക്കോട് 712 1004

ഇടുക്കി 537 626

മലപ്പുറം 517 556

പത്തനംതിട്ട 500 183

കണ്ണൂർ 467 519

ആലപ്പുഴ 390 401

പാലക്കാട് 337 437

വയനാട് 310 141

കാസർകോട്‌ 171 190

464 കോവിഡ് മരണങ്ങൾ കൂട്ടിച്ചേർത്തു

: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ 464 പേരുകൾ കൂട്ടിച്ചേർത്ത് സർക്കാർ. മതിയായ രേഖകളില്ലാത്തത് കാരണവും കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയതുമായവരെയാണ് മരണപ്പട്ടികയിൽ കൂട്ടിച്ചേർത്തത്. മതിയായ രേഖകളില്ലാത്തത് കാരണം കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും, പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 172 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ, കഴിഞ്ഞദിവസങ്ങളിലുണ്ടായ 99 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 27,765 ആയി.