തിരുവനന്തപുരം: ഹോർട്ടികോർപ്പ് വിൽപ്പനശാലകൾ വഴി 45 രൂപയ്ക്ക് സവാള ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഇതിനായി 75 ടൺ സവാള ഇറക്കുമതിചെയ്യും. കേന്ദ്രസർക്കാരിലെയും നാഫെഡിലെയും ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ചർച്ചനടത്തി. നാഫെഡ് വഴിയാണ് മഹാരാഷ്ട്രയിൽനിന്ന് സവാള എത്തിക്കുന്നത്. 25 ടൺ എറണാകുളത്ത് എത്തിച്ചിട്ടുണ്ട്. അവിടെനിന്നും തെക്കൻജില്ലകളിലേക്ക് എത്തിക്കും.

ഉത്തരേന്ത്യൻസംസ്ഥാനങ്ങളിൽ മഴയെത്തുടർന്നുള്ള വിളനാശവും സംഭരണശാലകൾ അടച്ചിടുകയും ചെയ്തതോടെ ചില്ലറ വിൽപ്പനവില കിലോയ്ക്ക് 120 രൂപവരെയായിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷിവകുപ്പ് വിപണി ഇടപെടൽ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.