മലപ്പുറം: കൊറോണ വ്യാപനത്തിെന്റ പശ്ചാത്തലത്തിൽ മുസ്‌ലിംലീഗ് ദേശീയതലത്തിൽ നടത്തിവരുന്ന എല്ലാ പരിപാടികളും 31-വരെ മാറ്റിവെച്ചതായി ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. അറിയിച്ചു.

ഡൽഹി കേന്ദ്രീകരിച്ചുനടക്കുന്ന കലാപബാധിതർക്കുള്ള ധനസഹായം ഏറ്റുവാങ്ങുന്നതും വിതരണവും 31-ന് ശേഷമേ നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.