തിരുവനന്തപുരം: ആർ.സി.സി.യിൽ കാൻസർരോഗ ചികിത്സയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കാൻസർരോഗ ചികിത്സ പ്രതിരോധശേഷിയെ ബാധിക്കുന്നതിനാൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയവ ഒരാഴ്ചത്തേക്കു നീട്ടി. എന്നാൽ, അടിയന്തര സ്വഭാവമുള്ള കീമോതെറാപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയവ തുടരും.

23 മുതൽ 28 വരെ ഈ ചികിത്സകൾക്കായി തീയതി നിശ്ചയിച്ചിട്ടുള്ള രോഗികൾ പുതുക്കിയ തീയതികൾക്കായി ഫോണിൽ ബന്ധപ്പെടണം. എന്നാൽ, നിലവിൽ റേഡിയേഷൻ ചികിത്സ എടുത്തുകൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സ മുൻ നിശ്ചയപ്രകാരം തുടരും. വിളിക്കേണ്ട സമയം രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4 മണി വരെ. സർജറി :8289893454/0471-2522902. റേഡിയേഷൻ : 0471-2522273/2442541/2445069/2445079. കീമോതെറാപ്പി : 0471-2442541/2445069/2445079.