അഞ്ചാലുംമൂട് (കൊല്ലം) : എറണാകുളത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സി(28)ന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. വ്യാഴാഴ്ച വൈകീട്ട് പനയം ചിറ്റയത്ത് ജീസസ് മാൻഷനിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ചിറ്റയം മുണ്ടയ്ക്കൽ പള്ളി െസമിത്തേരിയിൽ സംസ്കരിച്ചു. അലക്സാണ്ടറാണ്‌ അച്ഛൻ. അമ്മ: കുമാരി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാണ് അനന്യ അവസാനമായി വീട്ടിലെത്തിയത്.