തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കെ.വി.തിക്കുറിശ്ശി എഴുതിയ ദീർഘകാവ്യമായ ‘സ്വാതന്ത്ര്യം തന്നെ അമൃതം’, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാജ്ഭവനിൽ പ്രകാശനം ചെയ്തു. കേരള ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും നവോത്ഥാനചരിത്രവും കേരളത്തിലെ നവോത്ഥാനവും ദേശീയ നേതാക്കളെയും ഉൾപ്പെടെ സമസ്തവിവരങ്ങളുമുൾപ്പെടുത്തി കവിതയിലൂടെ ഇത്ര വലിയ പുസ്തകം രചിച്ചതിൽ ഗവർണർ സന്തുഷ്ടി പ്രകടിപ്പിച്ചു. 520 പേജുകളുള്ള പുസ്തകത്തിന് അവതാരിക രചിച്ചത് എസ്.രമേശൻ നായരാണ്.