തിരുവനന്തപുരം: ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. മൂന്ന് ആർ.വൈ.എഫ്. പ്രവർത്തകർക്കു പരിക്കേറ്റു.

പിൻവാതിൽ നിയമനങ്ങളും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. പാളയം ആശാൻ സ്‌ക്വയറിൽനിന്ന്‌ ആരംഭിച്ച മാർച്ച് നിയമസഭയ്ക്കു സമീപം പോലീസ് തടഞ്ഞു. തുടർന്ന് ജലപീരങ്കിലും കണ്ണീർവാതകവും ഉപയോഗിച്ച് സമരക്കാരെ പ്രതിരോധിക്കുകയായിരുന്നു. തുടർന്നു നടന്ന ധർണ ആർ.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫിന്റെ ദേശീയസമിതി അംഗം ഉല്ലാസ്‌ കോവൂർ, സംസ്ഥാന സമിതി അംഗം ടിങ്കു പ്ലക്കാട്, ഹരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.