തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിലെ അധ്യാപകർ നിയമസഭയിലേക്ക് മാർച്ച് നടത്തി. 18 മുതൽ 22 വരെ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭവാരത്തിന്റെ സമാപനഭാഗമായായിരുന്നു അധ്യാപക മാർച്ച്.

നിയമസഭയ്ക്കു മുൻപിൽ പോലീസ് മാർച്ച് തടഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എം.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.കെ.ബഷീർ എം.എൽ.എ., തോന്നയ്ക്കൽ ജമാൽ, സൈനുൽ ആബിദ് കോട്ട, ശഹദ് ബിൻ അലി തുടങ്ങിയവർ പ്രസംഗിച്ചു.

ഏഴാം ശമ്പളപരിഷ്കരണം നടപ്പാക്കുക, അധ്യാപകരുടെ ജോലിഭാരം വർദ്ധിപ്പിച്ച ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭവാരാചരണം.