തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 2212 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 38,103 സാംപിളുകൾ പരിശോധിച്ചു. പോസിറ്റീവായവരുടെ നിരക്ക് 5.81 ആണ്.
5037 പേർ രോഗമുക്തരായി. 55,468 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. യു.കെ.യിൽനിന്നുവന്ന രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ അടുത്തിടെ യു.കെ.യിൽനിന്നുവന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇവരിൽ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
16 മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 4105 ആയി.
ജില്ല രോഗികൾ രോഗമുക്തർ
കോഴിക്കോട് 374 617
ആലപ്പുഴ 266 531
എറണാകുളം 246 389
മലപ്പുറം 229 391
തിരുവനന്തപുരം 199 247
കൊല്ലം 154 331
കോട്ടയം 145 861
തൃശ്ശൂർ 141 395
കണ്ണൂർ 114 207
പത്തനംതിട്ട 97 488
കാസർകോട് 86 81
പാലക്കാട് 68 151
വയനാട് 52 142
ഇടുക്കി 41 206