കണ്ണൂർ: കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോഴും ഒരാഴ്ച സംസ്ഥാനത്ത് മാസ്ക് ഇടാതെ നടന്നതിന് പോലീസ് പിടിയിലായത് 1.1 ലക്ഷം പേർ. 500 രൂപയാണ് പിഴ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 14 മുതൽ ചൊവ്വാഴ്ചവരെ 27,027 കേസ് രജിസ്റ്റർ ചെയ്തു. 6782 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

10 മുതൽ 14 വരെ 22,905 പേരെ മാസ്ക് ഇടാത്തതിന്‌ പിടിച്ചു. കോവിഡ് ലംഘനത്തിന് കേസെടുത്തത് 5070 ആളുകളുടെ പേരിൽ. 1824 അറസ്റ്റ് രേഖപ്പെടുത്തി. 21-ന് 26,865 പേരാണ് മാസ്ക് ഇടാതെ പിടിയിലായത്. 6355 കേസ്‌ രജിസ്റ്റർ ചെയ്തു. 1251 അറസ്റ്റ് രേഖപ്പെടുത്തി. 48 വാഹനം പിടിച്ചെടുത്തു. കൊല്ലം സിറ്റിയിലാണ് ഏറ്റവുമധികം കേസ് രജിസ്റ്റർ ചെയ്തത്-2510 എണ്ണം. തിരുവനന്തപുരം സിറ്റിയിൽ 2117 എണ്ണം. ഏറ്റവും കുറവ് കണ്ണൂർ റൂറൽ, കാസർകോട്, തൃശ്ശൂർ സിറ്റി, വയനാട്, മലപ്പുറം എന്നീ ജില്ലകളിലായിരുന്നു. അഞ്ചിൽ താഴെ കേസുകളാണ് എടുത്തത്.