കൊച്ചി: കോവിഡ് വ്യാപനം തടയാൻ വോട്ട് എണ്ണുന്ന മേയ് രണ്ടിന് കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെടുന്ന മൂന്ന് ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മേയ് രണ്ടിന് ലോക്‌ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി അഡ്വ. വിനോദ് മാത്യു വിൽസൺ, ആഹ്ളാദപ്രകടനങ്ങളും റാലികളും തടയണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി എ.കെ. ശ്രീകുമാർ, കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം നടപടി വേണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതി എന്നിവർ നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.