തിരുവനന്തപുരം: കേരളത്തിനാവശ്യമായ കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി കേരളം ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുക എന്നത് പ്രായോഗികമല്ല. കേരളത്തിൽ ഇപ്പോൾതന്നെ ആദ്യഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാമത്തേത് ലഭ്യമല്ലാത്ത സാഹചര്യമാണ്. 18 കഴിഞ്ഞവർക്കും വാക്‌സിൻ നൽകേണ്ടതുണ്ട്. സൗജന്യമായി കോവിഡ് വാക്‌സിൻ നൽകാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷനേതാവ് കത്തിൽ പറഞ്ഞു.