തിരുവനന്തപുരം: ഓൺലൈനിൽ വഴിപാട് നടത്താൻ അഞ്ഞൂറു ക്ഷേത്രങ്ങളെക്കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ ഉൾപ്പെടുത്തും. എത്രയുംവേഗം ഇതു നടപ്പിൽവരുത്താനാണ് തീരുമാനം. ശബരിമലയുൾപ്പെടെ പ്രധാനപ്പെട്ട 26 ക്ഷേത്രങ്ങളിലാണ് ഇപ്പോൾ ഈ സൗകര്യമുള്ളത്. ശബരിമലയിലെ വഴിപാടുകൾക്ക് പ്രസാദം തപാലിൽ അയച്ചുകൊടുക്കുന്നുണ്ടെങ്കിലും മറ്റുക്ഷേത്രങ്ങളിൽ ഇത് നടപ്പാക്കിയിട്ടില്ല.

ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളെ 20 ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇവയ്ക്ക് ഗ്രേഡ് നിശ്ചയിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമ്മിഷണർമാർ നൽകിയ ക്ഷേത്രങ്ങളുടെ പട്ടിക പരിശോധിച്ച് ബാങ്കുകളുമായി ചർച്ചചെയ്ത് എത്രയുംവേഗം ഓൺലൈൻ സംവിധാനം പ്രാർത്തികമാക്കാനാണ് ബോർഡ് തീരുമാനം. അനിവാര്യമായ നിയന്ത്രണം

കോവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ല. ക്ഷേത്രവരുമാനം മാത്രം നോക്കിയിട്ടുകാര്യമില്ല. ഓൺലൈനിൽ പൂജകളും ആരാധനയും നടത്തുകയെന്നത് കേരളത്തിലെ സാഹചര്യത്തിൽ അപ്രായോഗികമാണ്. -അഡ്വ. എൻ. വാസു,

തിരുവിതാംകൂർ ദേവസ്വം ബോർഡ്.