കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 23 മുതൽ 28 വരെ കൊച്ചി മെട്രോയുടെ സർവീസുകൾ കുറച്ചു. രാവിലെ പത്തു മുതൽ വൈകീട്ട് നാലുവരെ ഒരു മണിക്കൂർ ഇടവേളയിലായിരിക്കും സർവീസ്. രാവിലെ ആറുമുതൽ പത്തു വരെയും വൈകീട്ട് നാലുമുതൽ രാത്രി പത്തുവരെയും 20 മിനിറ്റിന്റെ ഇടവേളയിൽ തീവണ്ടിയോടും. ആലുവയിൽനിന്നും തൈക്കൂടത്തുനിന്നും അവസാന തീവണ്ടി രാത്രി പത്തിനായിരിക്കും.