തിരുവനന്തപുരം: കലാകാരന്മാരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുന്ന സംഘകലാവേദിയുടെ കാരുണ്യ വാഹനയാത്ര സമാപിച്ചു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കലാകാരന്മാരുടെ കുടുംബങ്ങൾക്കാണ് വസ്ത്രവും മരുന്നുമുൾപ്പെടെ സഹായവിതരണം നടത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിൽ മയിലാട്ടം, ചെണ്ടമേളം എന്നീ കലാപരിപാടികളോടെയാണ് യാത്ര സമാപിച്ചത്.

സ്റ്റേജ് കലാകാരന്മാരുടെയും കലകൾ ഉപജീവനമായി കാണുന്നവരുടെയും പ്രശ്‌നങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് സംഘകലാവേദി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഡോ. നൂറനാട് ഷാജഹാൻ അധ്യക്ഷനായി. ദേശീയ ചെയർമാൻ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജീജാ സുരേന്ദ്രൻ, രമേഷ് ഗോപാൽ, സജൻ കക്കോടി, മുഹമ്മദ് ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.