തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേർക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവർക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, കേരളത്തിലാകെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 41 ആയി. അഞ്ചുപേരാണ് ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.