മംഗലപുരം: ഒൻപതും ആറും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസിലെ പ്രതിയായ 65-കാരനെ മംഗലപുരം പോലീസ് അറസ്റ്റുചെയ്തു. മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനാണ് അറസ്റ്റിലായത്.

കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി നാലുമാസമായി കുട്ടികളെ ഉപദ്രവിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കുട്ടികൾ അയൽവാസികളോടു വിവരം പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അയൽവാസികൾ വീട്ടുടമസ്ഥനോടു പറയുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ കുട്ടികൾ പീഡനത്തിനിരയായതായി കണ്ടെത്തി. ചൈൽഡ്‌ലൈൻ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി മംഗലപുരം പോലീസിനു കൈമാറി. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ആറ്റിങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.