കമ്പല്ലൂർ: കമ്പല്ലൂർ കോട്ടയിൽ തറവാട്ടിലെ മാടത്തുംകീഴിൽ നാഗപ്രതിഷ്ഠാദിനവും ആയില്യം പൂജയും 29-ന് നടക്കും. രാവിലെ 11-നും ഒന്നിനും ഇടയിൽ കമ്പല്ലൂർ ഭഗവതിക്ഷേത്രം മേൽശാന്തി അത്തോളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങ്.