കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന എം.സി.ഖമറുദ്ദീൻ എം.എൽ.എ.ക്ക് 16 കേസുകളിൽ കൂടി ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചു. ഇതോടെ എം.എൽ.എ.ക്ക് ജാമ്യം കിട്ടിയ കേസുകളുടെ ആകെ എണ്ണം 68 ആയി. ഇതിൽ 52 കേസുകളും ഹൊസ്ദുർഗ് കോടതിയിലാണ്. ഇവിടെ 81 കേസുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആറു കേസുകളിൽ കൂടി അറസ്റ്റ്‌ രേഖപ്പെടുത്തിയിരുന്നു. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ആറ്‌ ജാമ്യഹർജിയിന്മേൽ വെള്ളിയാഴ്ച വിധി പറയും.