ചെന്നിത്തല: കിഴക്കേവഴി ഇറമ്പമൺ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ സപ്തദിനപാരായണയജ്ഞം ആരംഭിച്ചു 26-നു സമാപിക്കും. തൈപ്പൂയ്യ മഹോത്സവം 28-നും കലശപൂജ 29-നും നടക്കും. തന്ത്രിമാരായ നീലമന ഇല്ലം കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വളവകോട് ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. രാജി ചെന്നിത്തല, ശിവപ്രസാദ് കണ്ടിയൂർ എന്നിവരാണ് പാരായണക്കാർ.