കോട്ടയം: ഇൻസ്പയറിൽ ഐ.ഐ.ടി./ എം.ബി.ബി.എസ്. ഫൗണ്ടേഷൻ കോഴ്‌സുകളിലേക്കും ഐ.ഐ.ടി. ജെ.ഇ.ഇ., നീറ്റ് എൻട്രൻസ് പരിശീലന ബാച്ചുകളിലേക്കും പ്രവേശനത്തിനുള്ള സൂപ്പർ സ്‌കോളർ 2021 സയൻസ് ടാലന്റ് ടെസ്റ്റ് ഫെബ്രുവരി 2, 4 തീയതികളിൽ നടക്കും. അഞ്ചുമുതൽ 10വരെ ക്ലാസുകാർക്ക് പങ്കെടുക്കാം. സയൻസ്, മാത്‌സ്, മെന്റൽ എബിലിറ്റി ചോദ്യങ്ങളുണ്ടാകും. വീട്ടിലിരുന്ന് പങ്കെടുക്കാവുന്ന ഓൺലൈൻ പരീക്ഷയാണ് സൂപ്പർ സ്‌കോളർ 2021.

കോട്ടയത്തും ആലപ്പുഴയിലും ക്ലാസ് റൂം പരിശീലനവും ഓൺലൈൻ ബാച്ചുകളുമുണ്ട്. സൂപ്പർ സ്‌കോളർ പരീക്ഷയ്ക്ക് ജനുവരി 26-ന് മുമ്പ് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്‌ട്രേഷന് കുട്ടിയുടെ പേര്, സ്‌കൂൾ, ക്ലാസ്, ജെൻഡർ, മൊബൈൽ നമ്പർ, രക്ഷിതാവിന്റെ പേര്, ജില്ല എന്നീ വിവരങ്ങൾ 9895804919 എന്ന നമ്പറിൽ വാട്‌സ് ആപ്പ് ചെയ്യണം. വിവരങ്ങൾക്ക്: 0481-2585152, 2584152.