തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ രേഖകളുടെ വിതരണം തത്കാലത്തേക്ക്‌ തപാൽവകുപ്പിന് കൈമാറി. മോട്ടോർവാഹനവകുപ്പിന്റെ ഓഫീസുകളിൽനിന്ന്‌ രേഖകൾ തപാൽജീവനക്കാർ നേരിട്ട് ശേഖരിക്കും. മേൽവിലാസക്കാരന് അയച്ചുകൊടുക്കും.

ജനുവരി ഒന്നുമുതൽ രേഖകൾ നേരിട്ട് മേൽവിലാസക്കാരന് കൈമാറുന്നത് നിർത്തിവെച്ചിട്ടുണ്ട്. ആർ.സി., ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അച്ചടിയും വിതരണവും കേരളബുക്ക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്ക് കൈമാറാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതുവരുന്നതുവരെ ആർ.ടി.ഓഫീസിലെ അച്ചടിയും തപാൽവകുപ്പ് വഴിയുള്ള വിതരണവും തുടരും.