കോട്ടയം: സിസ്റ്റർ അഭയയ്ക്കെതിരേ മോശമായ പരാമർശം നടത്തിയ ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പിൽ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ. കേസിൽ നീതിപീഠം ശിക്ഷ വിധിച്ചുകഴിഞ്ഞതാണ്. എന്നിട്ടും അഭയ കള്ളനെക്കണ്ട് കിണറ്റിൽ ചാടിയതാണെന്നമട്ടിൽ ഫാദർ സംസാരിച്ചത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹത്തിന് വലിയ വിമർശനം നേരിടേണ്ടിവന്നതുകൊണ്ടാണ് ഒടുവിൽ മാപ്പുപറഞ്ഞത്.

പ്രതികൾ നിരപരാധികളാണെന്ന ന്യായീകരണവുമായി ഹൈക്കോടതി റിട്ട. ജഡ്ജി ഏബ്രഹാം മാത്യു രംഗത്തുവന്നതിനുപിന്നിൽ റിട്ട. ജഡ്ജി സിറിയക് ജോസഫാണെന്ന് ജോമോൻ ആരോപിച്ചു. ഏബ്രഹാം മാത്യു ഉന്നയിച്ച വാദങ്ങൾ പ്രതികൾ കോടതിയിൽ ഉന്നയിക്കുകയും തള്ളിപ്പോവുകയും ചെയ്തതാണ്.