തൃശ്ശൂർ: മാവോവാദി രൂപേഷിന് ജയിലിൽ ഇന്റർനെറ്റ് സൗകര്യം നൽകാത്തതിന് ജയിൽ സുപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.െഎ.എ. കോടതി ഉത്തരവിട്ടു. വിയ്യൂർ സെൻട്രൽ ജയിലിലാണ് രൂപേഷ് കഴിയുന്നത്. വിചാരണത്തടവുകാരനായ രൂപേഷിന് നിയമസംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനുവേണ്ടി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് എൻ.െഎ.എ. കോടതി കഴിഞ്ഞ ഒക്ടോബർ 27-ന് ജയിൽ അധികൃതരോട് ഉത്തരവിട്ടിരുന്നു.

ഉത്തരവ് നടപ്പാക്കാത്തതിനെത്തുടർന്ന് രൂപേഷ് വീണ്ടും കോടതിെയ സമീപിച്ചു. തുടർന്ന് കോടതി ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ വിയ്യൂർ സെൻട്രൽ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ സൂപ്രണ്ടിൽനിന്ന് ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാണിച്ച കോടതി, ജയിൽ സൂപ്രണ്ട് ജനുവരി 30-ന് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിടുകയായിരുന്നു.