കൊണ്ടോട്ടി: വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളംവഴി കടത്താൻശ്രമിച്ച 1078 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കരുവാരക്കുണ്ട് സ്വദേശി നസൂബ് ആണ് ശരീരത്തിനകത്താക്കി സ്വർണംകടത്താൻ ശ്രമിച്ചത്. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് യുവാവ് വന്നത്.

സ്വർണത്തിന് 50 ലക്ഷത്തിലധികം രൂപ വിലമതിക്കും. അസി. കമ്മീഷണർ കെ.വി. രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ്ബാബു, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, സി. ജയ്ദീപ്, ഹർഷിത് തിവാരി, ഹെഡ് ഹവീൽദാർമാരായ എം. സന്തോഷ് കുമാർ, ഇ.വി. മോഹനൻ എന്നിവരാണ് സ്വർണം പിടികൂടിയത്.