ശബരിമല: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച രാത്രി ഒൻപതിന് അടയ്ക്കും. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17-നേ ഇനി നട തുറക്കൂ. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും അന്ന് നടക്കും.