തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘ലെറ്റ്‌സ് ഗോ ഡിജിറ്റൽ’ പദ്ധതിയുടെ ഭാഗമായി കോളേജ് അധ്യാപകർക്കായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ മൂന്നാം ഘട്ടം 22ന് വൈകീട്ട് അഞ്ചിന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം നീളുന്ന പരിശീലന പരിപാടിയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുത്ത കോളേജുകളിലെ മുഴുവൻ അദ്ധ്യാപകർക്കും പരിശീലനം നൽകും.