കൊച്ചി: ട്രാവൽ വ്ളോഗർമാരായ ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ് നോട്ടീസ് നൽകിയതിനെതിരേയാണ് കണ്ണൂർ കിളിയന്തറ സ്വദേശി എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസും കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മോട്ടോർവാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. സർക്കാരിന്റെ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

വാഹനത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.