തിരുവനന്തപുരം: സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനത്തിന് മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹ സാഹിബിന്റെ സ്മരണാർഥം കേരള സഹൃദയവേദി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ചെറിയാൻ ഫിലിപ്പിന്.

ചെറിയാൻ ഫിലിപ്പ് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി.കുഞ്ഞ് പറഞ്ഞു. 25,000 രൂപയും ആർട്ടിസ്റ്റ് മോഹൻ രൂപകൽപ്പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്‌കാരം തിങ്കളാഴ്ച െെവകീട്ട് 4.30-ന് തിരുവനന്തപുരം നന്ദാവനം പാണക്കാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉമ്മൻചാണ്ടി സമ്മാനിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. അധ്യക്ഷനാകും.