തിരുവനന്തപുരം: 53,901 സാംപിളുകൾ പരിശോധിച്ച ചൊവ്വാഴ്ച സംസ്ഥാനത്ത് 6591 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 62 ആരോഗ്യപ്രവർത്തകരടക്കം 5779 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. 707 പേരുടെ രോഗഉറവിടം വ്യക്തമല്ല. 7375 പേർ ചൊവ്വാഴ്ച രോഗമുക്തരായി. 91,922 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 3,53,472 പേർക്കാണ് രോഗം ബാധിച്ചത്. 24 മരണംകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1206 ആയി.

ജില്ല രോഗികൾ രോഗമുക്തർ

തൃശ്ശൂർ 896 760

കോഴിക്കോട് 806 1029

മലപ്പുറം 786 1093

എറണാകുളം 644 974

ആലപ്പുഴ 592 286

കൊല്ലം 569 746

കോട്ടയം 473 404

തിരുവനന്തപുരം 470 360

പാലക്കാട് 403 271

കണ്ണൂർ 400 544

പത്തനംതിട്ട 248 301

കാസർകോട് 145 409

വയനാട് 87 113

ഇടുക്കി 72 85